Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Queen Sirikit

തായ്‌ലൻഡിലെ സിരികിത് രാജ്ഞി അന്തരിച്ചു

ബാ​​​ങ്കോ​​​ക്ക്: ​​​താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ രാ​​​ജ​​​മാ​​​താ​​​വ് സി​​​രി​​​കി​​​ത് (93) വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളാ​​​ൽ അ​​​ന്ത​​​രി​​​ച്ചു. ചെ​​​റു​​​പ്പ​​​കാ​​​ല​​​ത്ത് ഫാ​​​ഷ​​​ൻ സ്റ്റൈ​​​ലു​​​ക​​​ളാ​​​ൽ ലോ​​​ക​​​ശ്ര​​​ദ്ധ ആ​​​ക​​​ർ​​​ഷി​​​ച്ച രാ​​​ജ്ഞി​​​യു​​​ടെ മ​​​ര​​​ണം വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ബാ​​​ങ്കോ​​​ക്കി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വ​​​ച്ചാ​​​യി​​​രു​​​ന്നു.

താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം രാ​​​ജാ​​​വാ​​​യി​​​രു​​​ന്ന ഭൂ​​​മി​​​ബോ​​​ൽ അ​​​തുല്യ​​​തേജി​​​ന്‍റെ പ​​​ത്നി​​​യും ഇ​​​പ്പോ​​​ഴ​​​ത്തെ രാ​​​ജാ​​​വ് വാ​​​ജി​​​റ​​​ലോം​​​ഗ്കോ​​​ണി​​​ന്‍റെ മാതാവുമാ​​​ണ്. ‌രാ​​​ജ​​​കു​​​ടും​​​ബം രാ​​​ജ്യ​​​ത്ത് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ദുഃ​​​ഖാ​​​ച​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഫ്രാ​​​ൻ​​​സി​​​ലെ താ​​​യ് അം​​​ബാ​​​സ​​​ഡ​​​റു​​​ടെ മ​​​ക​​​ളാ​​​യി​​​രു​​​ന്ന സി​​​രി​​​കി​​​ത് കി​​​തി​​​യ​​​കാ​​​ര 1950ലാ​​​ണ് ഭൂ​​​മി​​​ബോ​​​ൽ അ​​​തുല്യ​​​തേജി​​​നെ വി​​​വാ​​​ഹം ചെ​​​യ്ത​​​ത്. 2016ൽ ​​​ഭൂ​​​മി​​​ബോ​​​ൽ വി​​​ട​​​വാ​​​ങ്ങും​​​വ​​​രെ രാ​​​ജ്ഞി​​​പ​​​ദ​​​വി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.

സി​​​രി​​​കി​​​ത് രാ​​​ജ്ഞി​​​യു​​​ടെ ജ​​​ന്മ​​​ദി​​​ന​​​മാ​​​യ ഓ​​​ഗ​​​സ്റ്റ് 12 ആ​​​ണ് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ മാ​​​തൃ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന​​​ത്.

രാ​​​ജ്ഞി​​​യു​​​ടെ വി​​​യോ​​​ഗ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ന്ന് ക്വാ​​​ലാ​​​ലം​​​പുരി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ആ​​​സി​​​യാ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്ന് താ​​​യ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​നു​​​തി​​​ൻ ചാ​​​ൺ​​​വി​​​ര​​​ക്കു​​​ൾ അ​​​റി​​​യി​​​ച്ചു.

Latest News

Up